കൊല്ലം: ദേശീയപാതയിൽ കൊട്ടാരക്കര കിഴക്കേത്തെരുവിൽ ബൈക്ക് യാത്രക്കാരൻ അജ്ഞാത വാഹനമിടിച്ച് മരിച്ചു. കൊട്ടാരക്കര പടിഞ്ഞാറെ തെരുവ് ചരുവിള വീട്ടിൽ മനു ലൂക്കോസാണ് (39) മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെ കിഴക്കേത്തെരുവ് സെന്റ് മേരീസ് സ്കൂളിന് സമീപമാണ് അപകടം. ബൈക്കിൽ കിഴക്കേത്തെരുവ് പള്ളിമുക്ക് ഭാഗത്തേക്ക് പോവുകയായിരുന്നു മനു ലൂക്കോസ്. ബൈക്കിനെ ഏതോ വാഹനം ഇടിച്ചുതെറിപ്പിച്ക്കുകയായിരുന്നു. തൊട്ടുപിന്നാലെ എത്തിയ കെ.എസ്.ആർ.ടി.സി ബസിന്റെ ചക്രം ഇയാളുടെ ശരീരത്തുകൂടി കയറിയിറങ്ങി സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. കൊട്ടാരക്കര പൊലീസ് കേസെടുത്തു. ഇടിച്ചിട്ട വാഹനം കണ്ടെത്താനായി അന്വേഷണം തുടങ്ങി.