കൊട്ടാരക്കര: എക്സൈസ് സി.ഐയുടെ ടീം വെളിയത്ത് നടത്തിയ പരിശോധനയിൽ ചാരായവും കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. വെളിയം കൈലാസത്തിൽ വിനയൻ പിള്ളയുടെ വീടിന് സമീപത്തുനിന്നാണ് 9 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. വിനയൻ പിള്ളയെ അറസ്റ്റ് ചെയ്തു. പ്രിവന്റീവ് ഓഫീസർ ഷിലു, സുനിൽജോസ്, അനിൽകുമാർ, ഗംഗ, മനാഫ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.