കൊട്ടാരക്കര: സദാനന്ദപുരം മോട്ടൽ ആരാമത്തിൽ 'ഇൻ കാർ ഡൈനിംഗ്' തുടങ്ങി. കെ.ടി.ഡി.സിയുടെ സുരക്ഷിതയാത്ര സുരക്ഷിത ഭക്ഷണം പദ്ധതിയുടെ ഭാഗമായി യാത്രക്കാർക്ക് വാഹനത്തിനുള്ളിൽത്തന്നെ ഭക്ഷണം കഴിക്കാനുള്ള സൗകര്യം ലഭ്യമാക്കുന്നതാണ് പദ്ധതി. ഒരേ സമയം 5 വാഹനങ്ങളിൽ ഭക്ഷണം നൽകുന്നതിനുള്ള സംവിധാനമാണ് ഇവിടെയുള്ളത്. കെ.ബി.ഗണേശ് കുമാർ എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ എം.പി.സജീവ്, ബിന്ദു പ്രസാദ് എന്നിവർ പങ്കെടുത്തു.