പുത്തൂർ: തേവലപ്പുറം 1033ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റുകളും വിദ്യാഭ്യാസ ധനസഹായവും വിതരണം ചെയ്തു. യൂണിയൻ പ്രസിഡന്റ് ജി.തങ്കപ്പൻ പിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ബി.രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സി.അനിൽകുമാർ, കരയോഗം സെക്രട്ടറി സി.രാധാകൃഷ്ണൻ നായർ, രാജഗോപാൽ, ദിനേഷ് ചന്ദ്രൻ, വിനോദ് കുമാർ എന്നിവർ പങ്കെടുത്തു.