പുത്തൂർ: കുളക്കട, ഗവ.ഹയർ സെക്കൻഡറി സ്കൂൾ, പുത്തൂർമുക്ക് ജി.ഡബ്ള്യൂ.എൽ.പി. സ്കൂളുകളിൽ പുതുതായി നിർമ്മിച്ച കെട്ടിടങ്ങൾ എന്നിവ ഉദ്ഘാടനത്തിനൊരുങ്ങുന്നു. സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടികളിൽ ഉൾപ്പെടുത്തി ഉദ്ഘാടനം നടത്തുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. മന്ത്രി സ്കൂളുകൾ സന്ദർശിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി.