കൊട്ടാരക്കര: താമരക്കുടി ശിവവിലാസം വി.എച്ച്.എസ്.എസിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. വാർഡ് അംഗം ദീപ ശ്രീകുമാർ വിതരണ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ആർ.രാജശേഖരൻ പിള്ള, പ്രിൻസിപ്പൽ ജി.മുരളി, പ്രഥമാദ്ധ്യാപിക എം.എസ്.അനിത എന്നിവർ പങ്കെടുത്തു.