കരുനാഗപ്പള്ളി : പാചക വാതകം ഉൾപ്പടെയുള്ള ഇന്ധനങ്ങളുടെ വില വർദ്ധനവ് നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഉപഭോക്തൃ സമിതി കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. എം.മൈതീന്‍കുഞ്ഞ് യോഗം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. കുന്നേൽ രാജേന്ദ്രൻ, ഷാജഹാൻ പണിയ്ക്കത്ത്, കെ.ശശിധരൻപിള്ള, വി.കെ.രാജേന്ദ്രൻ, കെ.ആർ.സജീവ് എന്നിവർ പ്രസംഗിച്ചു.