photo
സ്മാർട്ട് ഫോണുകളുടെ വിതരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച യോഗം നഗരസഭാ കൗൺസിലർ ബുഷ്റ അസ്ലാം ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി കോഴിക്കോട് ഗവ.എസ്. കെ .വി യു.പി സ്കൂളിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് അദ്ധ്യാപകരും എസ് .എം .സിയും പൂർവ വിദ്യാർത്ഥികളും ചേർന്ന് 11 സ്മാർട്ട്‌ഫോണുകളുടെ വിതരണം ചെയ്തു. എസ്.എം.സി അംഗം സജാദ് അദ്ധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ ബുഷ്‌റ അസ്‌ലം സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു.ഹെഡ്മിസ്ട്രസ് കെ. ദ്രൗപദി സീനിയർ അദ്ധ്യാപിക ശ്രീകുമാരി, എസ് .എം .സി അംഗങ്ങളായ സെയ്ദ് ഷിഹാസ്, അസ്‌ലം,പ്രീജ, ഷാനവാസ്‌. അനു.ആർ. പിള്ള എന്നിവർ ആശംസകൾ ആർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ആർ. സുമ നന്ദി പറഞ്ഞു.