photo
കാൻസർ രോഗികൾക്ക് ഡോ. ഡോൺ മോഹന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ധനസഹായം ആലപ്പാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ് വിതരണം ചെയ്യുന്നു

കരുനാഗപ്പള്ളി: കാൻസർ രോഗികൾക്ക് ഡോ. ഡോൺ മോഹന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ധനസഹായം വിതരണം ചെയ്തു. ചെറയഴീക്കൽ കെ.വി.കെ.വി.എം, യു.പി സ്കൂൾ സംഘടിപ്പിച്ച ചടങ്ങിൽ ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ് ധനസഹായം വിതരണം ചെയ്തു. സ്കൂൾ മാനേജർ കെ.സിസിലി, എം.ബി.സഞ്ജീവ്, പഞ്ചായത്ത് മെമ്പറന്മാരായ ഷിജി, സരിത,ഹെഡ്മിസ്റ്റർസ് ശ്രീന ശാന്താമോഹൻ ഷാജീന്ദ്രൻ എന്നിവർ പങ്കെടുത്തു.