കൊല്ലം: സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ ദി കേരളാ മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ (കെ.എം.എം.എൽ) ജീവനക്കാർക്കായി വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. സ്ഥിരം ജീവനക്കാർ, ഡയറക്ട് കോൺട്രാക്ട് വർക്കേഴ്സ് (ഡി.സി.ഡബ്ള്യൂ), സെക്യൂരിറ്റി ജീവനക്കാർ എന്നിവർക്കാണ് ആദ്യഡോസ് വാക്സിൻ നൽകിയത്. കമ്പനിയുടെ സേഫ്റ്റി ഹാളിൽ സംഘടിപ്പിച്ച ക്യാമ്പിൽ 350 പേർ കൊവിഷീൽഡ് വാക്സിൻ സ്വീകരിച്ചു.