കൊല്ലം: സംസ്ഥാന ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച കേരളത്തിലെ വ്യവസായ മേഖലയിലെ മികച്ച ഡോക്ടർക്കുള്ള പുരസ്കാരത്തിന് കെ.എം.എം.എല്ലിലെ ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ.ബിപിൻ പി. പിള്ള അർഹനായി. കഴിഞ്ഞ ദിവസം തിരുവനന്തപുരം വി.ജെ.ടി ഹാളിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പുരസ്കാരവിതരണം നടന്നു. കേരളത്തിലെ വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായി ആരോഗ്യ പരിപാലനരംഗത്ത് കെ.എം.എം.എൽ നടത്തുന്ന ഇടപെടലുകൾക്കുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്കാരം.