mp-
രവിപിളള ഫൗണ്ടേഷന്റെ ധനസഹായത്തിനായി ഓഫീസിൽ ലഭിച്ച അപേക്ഷകൾ എൻ.കെ. പ്രേമചന്ദ്രൻ എം.പി കൈമാറുന്നു

കൊല്ലം: രവിപിള്ള ഫൗണ്ടേഷന്റെ ധനസഹായത്തിനായി എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ ഓഫീസിൽ ലഭിച്ച ആയിരത്തോളം അപേക്ഷകൾ എം.പി നേരിട്ട് രവിപിള്ള ഫൗണ്ടേഷന് കൈമാറി. അപേക്ഷ സമർപ്പിച്ചവർക്ക് ഫയൽ നമ്പർ ഉൾപ്പെടയുള്ളവ രേഖപ്പെടുത്തി കത്ത് അയച്ചിട്ടുണ്ട്. തുടർന്നുള്ള അന്വേഷണങ്ങൾക്കും സ്വീകരിച്ച നടപടികൾ അറിയുന്നതിനും രവിപിള്ള ഫൗണ്ടേഷനുമായി നേരിട്ട് ബന്ധപ്പെടണമെന്ന് എം.പി അറിയിച്ചു. അവശേഷിക്കുന്ന അപേക്ഷകൾ അവസാന തീയതിക്ക് മുമ്പ് ഫൗണ്ടേഷന് കൈമാറും.