കൊട്ടാരക്കര: മന്ത്രിയും കൊട്ടാരക്കര എം.എൽ.എയുമായ കെ.എൻ. ബാലഗോപാലിന്റെ നിയോജക മണ്ഡലം ഓഫീസിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ

ബേബി നിർവഹിക്കും. രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. പഴയ കൊല്ലം ചെങ്കോട്ട റോഡിൽ സ്ഥിതി ചെയ്യുന്ന ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം കൊവിഡ്

മാനദണ്ഡങ്ങൾ പാലിച്ചാകും നടക്കുക.