കൊല്ലം : ആയൂർ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318എയുടെ നേത്ര പരിശോധനാ ക്യാമ്പ് നടന്നു. ഡിസ്ട്രിക്ട് ഗവർണർ കെ.ഗോപകുമാർ മേനോൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് ഡിസ്ട്രിക്ട് ഗവർണർമാരായ ഡോ.കണ്ണൻ, അജയകുമാർ, പ്രോജക്ട് കോർഡിനേറ്റർ പ്രസാദ് അമ്പാടി , ഡിസ്ട്രിക്ട് കോർ അംഗങ്ങൾ, റീജിയൺ ചെയർപേഴ്സൻ ജയരാജ്, സോൺ ചെയർപേഴ്സൺസ് , ക്ലബ് പ്രസിഡന്റ് പ്രസാദ് വെള്ളിലഴികം ,വിവിധ ലയൺസ് ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.