കുന്നിക്കോട് : ആവണീശ്വരം സ്റ്റാൻഡിലെ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു. സംസ്ഥാന ഫാർമസി കൗൺസിൽ ബോർഡ് അംഗം വി.ജെ.റിയാസ് വിതരണോദ്ഘാടനം നിർവഹിച്ചു. ബി.ഷംനാദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സി.സജീവൻ, എ.വഹാബ്, റഷീദു കുട്ടി, നൗഷാദ്, ഷെഫീക്ക് ആലപ്പാട്ട്, അൻവർഷാ എന്നിവർ സംസാരിച്ചു.