കുന്നിക്കോട് : അഭിമന്യു രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് എസ്.എഫ്.ഐ കുന്നിക്കോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗീയ വിരുദ്ധ സദസ് നടത്തി. സി.പി.എം ) ഏരിയ കമ്മിറ്റി അംഗം സി.സജീവൻ ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ ഏരിയ പ്രസിഡന്റ്​ അൻവർഷാ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അമൽബാബു സ്വാഗതം പറഞ്ഞു. സി.പി.എം ലോക്കൽ കമ്മറ്റി അംഗം എ.വഹാബ്, ഡി.വൈ.എഫ് മേഖല സെക്രട്ടറി അനീസ്, പ്രസിഡന്റ് അൻവർ, എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം ശ്രീലക്ഷ്മി, കുന്നിക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി തൗഫീഖ്, ജോബിൻ ജോൺ, അനീസ്, അൻവർ എന്നിവർ സംസാരിച്ചു.