കൊട്ടാരക്കര: കൊല്ലം , പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന കുളക്കട
ഇളംഗമംഗലം തൂക്കുപാലം സഞ്ചാരയോഗ്യമാക്കുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. കല്ലടയാറ്റിന് കുറുകെയുള്ള ഈ പാലം നവീകരിച്ച് സഞ്ചാരയോഗ്യമാക്കുന്നതിന് 45 ലക്ഷം
രൂപയുടെ എസ്റ്റിമേറ്റാണ് കെൽ തയ്യാറാക്കിയിരിക്കുന്നത്.
സ്ഥലം സന്ദർശിച്ച മന്ത്രി പാലത്തിന്റെ തകരാറുകൾ നേരിൽ കണ്ട് വിലയിരുത്തി .2009ൽ സംസ്ഥാന സർക്കാരിന്റെ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽ ഉൾപ്പെടുത്തി 89 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ പാലം നിർമ്മിച്ചത്.