കൊല്ലം: കേരള സർവകലാശാല മലയാള വിഭാഗം മുൻ മേധാവിയും സാഹിത്യനിരൂപകനും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന പ്രൊഫ. ഡോ. ജി. പദ്മറാവുവിനെ പേഴുംതുരുത്ത് യുവശക്തി സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ കുടുംബവീട്ടിൽ നടന്ന അനുസ്മരണ സമ്മേളനം മുൻ എം.എൽ.എ ഡോ. ജി. പ്രതാപവർമ്മ തമ്പാൻ ഉദ്ഘാടനം ചെയ്തു. എസ്. അരുണഗിരി അദ്ധ്യക്ഷത വഹിച്ചു. കൊല്ലം എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ. സുനിൽ കുമാർ, എം.ജി സർവകലാശാല മുൻ ഡീൻ ഡോ. ശ്രീരംഗൻ, എസ്. നാസർ, സൂരജ് രവി, ഉല്ലാസ് കോവൂർ, മിനി സൂര്യകുമാർ, ആറ്റുപ്പുറത്ത് സുരേഷ്, വി.എസ്. പ്രസന്നകുമാർ, പി. ബസന്ത്, പനമ്പിൽ എസ്. ജയകുമാർ, ആർ. രാഹുൽ, ശ്യാംദേവ് ശ്രാവണം, എസ്. സുനീഷ് കുമാർ, സുഗതൻ പയ്യാളവയലിൽ തുടങ്ങിയവർ സംസാരിച്ചു.