പരവൂർ: നെടുങ്ങോലം രാമറാവു താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് ഡോക്ടർ, ഫാർമസിസ്റ്റ് തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. 60 വയസിൽ താഴെ പ്രായമുള്ള എം.ബി.ബി.എസ് ബിരുദധാരികൾക്ക് ഡോക്ടർ തസ്തികയിലും പ്ളസ് ടു/ വി.എച്ച്.എസ്.ഇ, ബി. ഫാം/ ഡി. ഫാം എന്നീ യോഗ്യതകളും ഫാർമസി കൗൺസിൽ രജിസ്ട്രേഷനുമുള്ളവർക്ക് ഫാർമസിസ്റ്റ് തസ്തികയിലും അപേക്ഷിക്കാം. ഒരു വർഷത്തെ പ്രവൃത്തി പരിചയവും വേണം. അപേക്ഷകൾ 8 വരെ തപാൽ വഴിയും ഓഫീസിൽ നേരിട്ടും സ്വീകരിക്കും.