പത്തനാപുരം : താഴെ വാതുക്കൽ അൽ നൂർ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ മദ്രസ വിദ്യാർത്ഥികൾക്ക് പഠനോപകണങ്ങളും അനാഥരായ കുട്ടികൾക്ക് ധനസഹായവും വിതരണം ചെയ്തു. പ്രസിഡന്റ് അബ്ദുൽ റഹ്മാൻ പത്തനാപുരം ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി വി. എസ്. ബൂസരി , കമ്മിറ്റി അംഗങ്ങളായ സൈനുദ്ധീൻ, മുഹമ്മദ് ഗസാലി, യൂനസ് ഇസ്മയിൽ, റഫീഖ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.