കൊല്ലം: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റിന്റെ കൊല്ലം യൂണിയന്റെ നേതൃത്വത്തിലുള്ള ഗുരുകാരുണ്യം പദ്ധതി ഒന്നരമാസം പിന്നിട്ടു. വിവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് മരുന്നും മറ്റ് സഹായങ്ങളുമെത്തിക്കുന്ന പദ്ധതിയിൽ ഇന്നലെ മങ്ങാട് ഗുരുകുലം, മൈലാപ്പൂര്, പുതുച്ചിറ പേരയം, പന്ത്രണ്ടുമുറി, പേരൂർ, ചന്ദനത്തോപ്പ്, പട്ടത്താനം ശാഖകളിലെ രോഗികൾക്ക് സഹായം എത്തിച്ചു. യൂത്ത് മൂവ്മെന്റ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമോദ് കണ്ണൻ ഉദ്‌ഘാടനം ചെയ്തു. കൊല്ലം യൂണിയൻ സെക്രട്ടറി ബി. പ്രതാപൻ, ഡി.എൻ. വിനുരാജ്, സനിത്ത്, ഹരി ശിവരാമൻ, അഭിലാഷ്, അനൂപ് ശങ്കർ, ബൈജുലാൽ എന്നിവർ പങ്കെടുത്തു.