c

കൊല്ലം: കെ.പി.സി.സി വിചാർ വിഭാഗ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലായ് 5 ന് മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ ജന്മദിനാചരണം നടത്തും. രാവിലെ 11ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് മോഹൻ ശങ്കർ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും. വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ജി.ആർ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിക്കും. എം. സുജയ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ഭാരവാഹികളും നിയോജക മണ്ഡലം ചെയർമാൻമാരും സംസാരിക്കും. ജില്ലയിലെ 11 നിയോജക മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിൽ കൊവിഡ് മാനദണ്ഡം പാലിച്ച് കെ. കരുണാകരൻ സ്മൃതി സദസുകൾ സംഘടിപ്പിക്കും.