കൊട്ടാരക്കര: ലഹരിവിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി വാളകം

മാർത്തോമാ ലഹരി വിമോചന സമിതിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കാമ്പയിൻ നടത്തി. വാളകം മാർത്തോമാ വലിയ പള്ളി യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ

എം.എൽ.എ ജംഗ്ഷനിൽ പോസ്റ്റർ പ്രദർശനം നടന്നു. സമിതി ചെയർമാൻ ഡോ.പി.ജെ. മാമച്ചൻ ലഹരി വാരാചരണം ഉദ്ഘാടനം ചെയ്തു. വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് അംഗം കെ.എം.റെജി, നികിത്ത് സാം, എബി കുഞ്ഞുമോൻ പ്രിൻസ്, പാപ്പച്ചൻ എന്നിവർ സംസാരിച്ചു. ലഹരി ദിനാചരണത്തോടനുബന്ധിച്ച് ചിത്രരചനാ മത്സരം, ബോധവത്കരണ ക്ളാസ് എന്നിവ നടന്നു.