intuc-
ഐ എൻ ടി യു സി മാരാരിത്തോട്ടം യൂണിറ്റ് ഓൺലൈൻപഠനസൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് നൽകിയ മൊബൈൽ ഫോണുകൾ സി.ആർ.മഹേഷ് എംഎൽഎ വിതരണം ചെയ്യുന്നു

തൊടിയൂർ: ഐ .എൻ. ടി .യു .സി മാരാരിത്തോട്ടം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖത്തിൽ തൊഴിലാളികൾക്ക് കാർഡ് വിതരണം, ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ , നിർദ്ധന രോഗിക്ക് ചികിത്സാധനസഹായം എന്നിവ വിതരണം ചെയ്തു. ഐ. എൻ. ടി യു .സി റീജിയണൽ പ്രസിഡന്റ് ചിറ്റുമൂലനാസർ തൊഴിലാളികൾക്കുള്ള കാർഡും സി.ആർ.മഹേഷ് എം.എൽ.എ മൊബെൽ ഫോണുകളും ചികിത്സാ സഹായധനവും വിതരണം ചെയ്തു. ഷാജി കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കല്ലേലിഭാഗം മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് എൻ.രമണൻ, മാരാരിത്തോട്ടം ജനാർദ്ദനൻപിള്ള ,എം .എം. സലിം ,സമീർ അക്ബർ, സനജൻ,

നൗഷാദ്, ശ്രീകുമാർ എന്നിവർ സംസാരിച്ചു.