പരവൂർ: കലയ്‌ക്കോട് കലുങ്ക് ജംഗ്ഷൻ - നെല്ലേറ്റിൽ റോഡ് നവീകരണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് സി.പി.ഐ കലയ്‌ക്കോട് ബ്രാഞ്ച് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. രാജു ഡി. പൂതക്കുളം ഉദ്ഘാടനം ചെയ്തു. മോഹനൻപിള്ള അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് കുമാർ, കൃഷ്ണൻകുട്ടി, സുരേഷ് മണി, സുദർശൻപിള്ള, ചന്ദ്രൻപിള്ള, ഗോപാലകൃഷ്ണപിള്ള തുടങ്ങിയവർ സംസാരിച്ചു.