jayalal
ഊന്നിൻമൂട് ചെമ്പകശേരി ഹയർ സെക്കൻഡറി സ്‌കൂളിൽ ഓൺ ലൈൻ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി നടത്തിയ മൊബൈൽ ഫോണുകളുടെ വിതരണോദ്‌ഘാടനം ജി.എസ് ജയലാൽ എം.എൽ.എ നിർവഹിക്കുന്നു.

ചാത്തന്നൂർ: ഊന്നിൻമൂട് ചെമ്പകശേരി ഹയർ സെക്കൻഡറി സ്കൂളിൽ ഓൺലൈൻ പഠനത്തിനുള്ള സ്മാർട്ട്ഫോൺ വിതരണത്തിന്റെയും ലൈബ്രറിയുടെയും ഉദ്ഘാടനം ജി.എസ്. ജയലാൽ എം.എൽ.എ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് പുഷ്പലാൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പ്രഥമാദ്ധ്യാപക ശ്രീകല സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ ആശ ദേവി, പൂതക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്മിണിയമ്മ, വാർഡ് മെമ്പർ ഡി. സുരേഷ് കുമാർ, സ്കൂൾ മാനേജർ എ. രാജഗോപാൽ, മദർ പി.ടി എ ഷീജാ ബീഗം, പ്രിൻസിപ്പൽ മുരളീധരൻപിള്ള തുടങ്ങിയവർ പങ്കെടുത്തു.