ഓച്ചിറ: എെ.എൻ.ടി.യു.സി ക്ലാപ്പന മണ്ഡലം പ്രസിഡന്റ് എം.പി സുരേഷ്ബാബു പണിക്കരുടെ നേതൃത്വത്തിൽ പത്താം വാർഡിലെ അർഹരായ വിദ്യാർത്ഥികൾക്ക് കുടുംബ വകയായി നൽകിയ പഠനോപകരണ വിതരണം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൃഷ്ണകുമാർ, ആർ. സുധാകരൻ, കെ.വി. സൂര്യകുമാർ, വരവിള ഹുസൈൻ, ആർ.കെ. അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.