കൊട്ടാരക്കര: കൊട്ടാരക്കര വാർത്തകൾ വാട്സ് ആപ്പ് കൂട്ടായ്മയുടെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കാരുണ്യ സ്പർശം 2021 മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. നിർദ്ധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ വിതരണം ചെയ്തു. വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും എസ്.എസ്.എൽ.സി, പ്ളസ് ടൂ പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ കുട്ടികൾക്ക് കാഷ് അവാർഡുകളും വിതരണം ചെയ്തു. ഷിജു പടിഞ്ഞാറ്റിൻകര അദ്ധ്യക്ഷത വഹിച്ചു. അടൂർ ആർ.ഡി.ഒ തുളസീധരൻപിള്ള, നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ആർ.രമേശ്, കോട്ടാത്തല ശശികുമാർ, ജയകുമാർ, അക്ഷയ് കൊട്ടാരക്കര, എം.ഫാസിൽ , ഇസ്മയിൽ, ജ്യോതി,​വിനീഷ്, രമേശ് എന്നിവർ സംസാരിച്ചു.