photo
കൊട്ടാരക്കര അന്തമൺ ഭാഗത്ത് റോഡ് വൃത്തിയാക്കുന്ന യുവാക്കൾക്ക് അഭിനന്ദനം അർപ്പിക്കാൻ ഇറങ്ങിയ മന്ത്രി കെ.എൻ.ബാലഗോപാൽ

കൊട്ടാരക്കര: വർത്തമാനം പറഞ്ഞുകൊണ്ടുതന്നെ റോഡ് വൃത്തിയാക്കുകയായിരുന്നു കൊട്ടാരക്കര അന്തമൺ ഭാഗത്തെ ചെറുപ്പക്കാർ. റോഡിലൂടെ കടന്നുവരുന്ന പത്താം നമ്പർ സ്റ്റേറ്റ് കാർ അവർ ശ്രദ്ധിച്ചതുമില്ല. അരികിലെത്തി കാർ നിറുത്തി പുറത്തേക്കിറങ്ങിയത് മന്ത്രി കെ.എൻ.ബാലഗോപാലാണെന്നറിഞ്ഞപ്പോൾ ചെറുപ്പക്കാരുടെ മുഖത്തും സന്തോഷം. റോഡ് വൃത്തിയാക്കാനുള്ള യുവതയുടെ തീരുമാനത്തെ അഭിനന്ദിച്ച് അഞ്ച് മിനിട്ടുനേരം കുശലം പറഞ്ഞിട്ടാണ് മന്ത്രി മടങ്ങിയത്. മടങ്ങാൻ നേരം കൂട്ടത്തിലൊരാൾക്ക് സെൽഫിയെടുക്കണം. പണിയായുധങ്ങൾ താഴെവച്ച് മന്ത്രിയ്ക്കൊപ്പം എല്ലാവരും സെൽഫയെടുത്തു. സന്തോഷത്തോടെ മന്ത്രിമടങ്ങിയപ്പോൾ യുവാക്കൾക്ക് വലിയ ആവേശവുമായി.