പോ​രു​വ​ഴി: ശൂ​ര​നാ​ട് വ​ട​ക്ക് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്റെ​യും കൃ​ഷി ഭ​വ​ന്റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തിൽ ശൂ​ര​നാ​ട് ഗ​വ.ഹ​യർ സെ​ക്കൻഡറി സ്​കൂ​ളിൽ ഞാ​റ്റു​വേ​ല ച​ന്ത​യും കർ​ഷ​ക സ​ഭ​യും സം​ഘ​ടി​പ്പി​ച്ചു. കർ​ഷ​കർ​ക്കും വീ​ട്ടു​വ​ള​പ്പിൽ കൃ​ഷി​ചെ​യ്യാൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വർ​ക്കും ത​ങ്ങൾ​ക്ക് ആ​വ​ശ്യ​മു​ള്ള തൈ​കൾ ഇ​വി​ടെ നി​ന്ന് വാ​ങ്ങാനും കർ​ഷ​ക​രു​ടെ ക​യ്യിൽ ഉ​ള്ള ന​ടീൽ വ​സ്​തു​ക്കൾ,വി​ത്തു​കൾ എ​ന്നി​വ വിൽ​ക്കു​ന്ന​തി​നും ഉ​ള്ള വേ​ദി​യാ​ണ് ഞാ​റ്റു​വേ​ല ച​ന്ത. സർ​ക്കാർ അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ളാ​യ വി.എ​ഫ്.പി.സി.കെ, കു​ണ്ട​റ ബി.എൽ.എ​ഫ്.ഒ. എ​ന്നി​വ​യു​ടെ സ്റ്റാ​ളു​ക​ളിൽ നി​ന്ന് അ​ത്യു​ത്​പാ​ത​ന ശേ​ഷി​യു​ള്ള തെ​ങ്ങിൻ തൈ​കൾ പ​ച്ച​ക്ക​റി തൈ​കൾ, മ​റ്റു ന​ടീൽ വ​സ്​തു​ക്കൾ, ജൈ​വ വ​ളം, ജൈ​വ കീ​ട​നാ​ശി​നി​കൾ എ​ന്നി​വ ഇ​വി​ടെ ല​ഭി​ക്കും. ശൂ​ര​നാ​ട് വ​ട​ക്ക് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് ശ്രീ​കു​മാർ ഉ​ദ്​ഘാ​ട​നം നിർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡന്റ് പി.വി​ജ​യ​ല​ക്ഷ്​മി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ആർ. സു​ന്ദ​രേ​ശൻ . പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വേ​ണു വൈ​ശാ​ലി, ശ്രീ​ല​ക്ഷ്​മി, ദി​ലീ​പ്, സ​മ​ദ്, സ്​കൂൾ പ്രിൻ​സി​പ്പൽ, പി.ടി.എ. പ്ര​സി​ഡന്റ് എ​ന്നി​വർ പ​ങ്കെ​ടു​ത്തു.