ചവറസൗത്ത്: ട്രാവൻകൂർ ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവെലിൽ ഏറ്റവും നല്ല ഗാനം,ഏറ്റവും നല്ല രചന എന്നിവക്കുള്ള അവാർഡിനർഹമായ 'അമ്മനിലാവ് 'എന്ന ആൽബത്തിന്റെ രചയിതാവ് സന്തോഷ് ചവറസൗത്തിനെ തെക്കുംഭാഗം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. മണ്ഡലം പ്രസിഡന്റ് സി.ആർ.സുരേഷ് പൊന്നാടയണിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ, വൈസ് പ്രസിഡന്റ് പ്രഭാകരൻപിള്ള, സഹകരണബാങ്ക് പ്രസിഡന്റ് പ്രൊഫ.എൽ.ജസ്റ്റസ്, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി രാംകുമാർ, നാടക രചയിതാവ് ജി.കെ.ദാസ്, സജിമോൻ,ആൻഡ്രൂസ്,കെ.എസ്.യു നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഹിതേഷ്ദാസ് എന്നിവർ പങ്കെടുത്തു.