പുനലൂർ: അഞ്ചൽ വെസ്റ്റ് ഗവ.ഹൈയർ സെക്കൻഡറി സ്കൂൾ, പുനലൂർ ഗവ.ഹൈസ്കൂൾ എന്നീ കേന്ദ്രങ്ങളിൽ 2021 ജനുവരിയിൽ കെ-ടെറ്റ് പരീക്ഷ എഴുതി യോഗ്യത നേടിയ പരീക്ഷാർത്ഥികളുടെ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധന 6,7 തീയതികളിൽ പുനലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. വിജയികൾ അസൽ ഹാൾ ടിക്കറ്റ്, യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും മാർക്ക് ലിസ്റ്റിന്റെ പ്രിന്റൗട്ട്, മാർക്ക് ഇളവുകളോടെ പാസായവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റും പരിശോധനയിൽ ഹാജരാക്കണം. പ്രൊഫഷണൽ സർട്ടിഫിക്കറ്റിന്റെ കാലാവധി 6മാസം പൂർത്തിയാക്കിയവരും ബി.എഡ്, ടി.ടി.സി പഠിക്കുന്നവരും ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം പരിശോധനക്ക് ഹാജരായാൽ മതി.കൊവിഡ് രോഗ ലക്ഷണമുള്ളവരും ക്വാറന്റൈനിൽ കഴിയുന്ന പരീക്ഷാർത്ഥികളും പിന്നീട് അറിയിക്കുന്ന തീയതിൽ പങ്കെടുത്താൽ മതിയെന്ന് പുനലൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.