photo
സ്മാർട്ട് ഫോണുകളും ടി.വി കളും സി.ആർ.മഹേഷ് എം.എൽ.എ വിതരണം ചെയ്യുന്നു.

കരുനാഗപ്പള്ളി: നഗരസഭയിലെ 26-ം ഡിവിഷനിലെ അർഹരായ വിദ്യാർത്ഥികൾക്ക് സ്മാർട്ട്ഫോണുകളും ടി.വി.കളും വിതരണം ചെയ്തു. ഡിവിഷൻ കൗൺസിലർ ബീനാ ജോൺസൺ സമാഹരിച്ച പഠനോപകരണങ്ങളാണ് കുട്ടികൾക്ക് നൽകിയത്. കോഴിക്കോട് കുരുപ്പളയിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് സി.ആർ.മഹേഷ് എം.എൽ.എ പഠനോപകരണങ്ങൾ വിതരണം ചെയ്തു. കൗൺസിലർ ബീനാ ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ റഹിയാനത്ത് ബീവി, സിംലാൽ, ശിബു, കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എൻ.അജയകുമാർ, എൻ.സുഭാഷ്ബോസ്, മുനമ്പത്ത് ഗഫൂർ, ജോൺസൺ വർഗീസ്, എസ്.ജയകുമാർ, നിസാർ തുടങ്ങിയവർ പങ്കെടുത്തു.