കൊട്ടാരക്കര : എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എ. സഹദുള്ളക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എ.ഷിലുവും പാർട്ടിയും നടത്തിയ റെയ്ഡിൽ കൊട്ടാരക്കര വില്ലേജിൽ അമ്പലപ്പുറം ദേശത്ത് ശോഭനാ മന്ദിരം വീട്ടിൽ സുനിൽ കുമാറിന്റെ വീട്ടിൽ നിന്ന് 32 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. സുനിൽ കുമാറിനെ അറസ്റ്റ് ചെയ്തു. റെയ്ഡിൽ സി.ഇ.ഒ മാരായ അനിൽകുമാർ,കൃഷ്ണരാജ് ഡബ്ള്യു.സി.ഇ.ഒ രാജി , എക്സൈസ് ഡ്രൈവർ ഗോപകുമാർ എന്നിവർ പങ്കെടുത്തു.