cds
ചിറക്കര ഗ്രാമ പഞ്ചായത്ത് കുടുബശ്രീയുടെ നേതൃത്വത്തിൽ നടന്ന മുട്ടക്കോഴി വളർത്തൽ പദ്ധതിക്കായുള്ള കൂടും കോഴിയുടെയും വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. സുശീലദേവി നിർവഹിക്കുന്നു

ചാത്തന്നൂർ : ചിറക്കര ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ഭാഗമായി സ്വാശ്രയ അഗ്രിക്കൾച്ചർ മുട്ടക്കോഴി വളർത്തൽ പദ്ധതിയുടെ ഉദ്ഘാടനം നടന്നു. കുടുബശ്രീ യൂണിറ്റുകളിൽ നിന്ന് അപേക്ഷകൾ സ്വീകരിച്ചാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. നെടുങ്ങോലം സർവീസ് സഹകരണ ബാങ്കിൽ നിന്ന് 17000രൂപ വായ്‌പ അനുവദിച്ചു കൊണ്ടാണ് കൂടും 24കോഴി, 50 കിലോ തീറ്റ,6 മാസത്തെ ഇൻഷ്വറൻസ്, മെഡിസിൻ ഉൾപ്പെടെയാണ് അയൽക്കൂട്ട അംഗങ്ങളിലേക്ക് എത്തിച്ചത്. ചിറക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. സുശീലദേവി കൂടും കോഴിയുടെയും വിതരണം ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനിമോൾ ജോഷ്, അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ സുദർശനൻ പിള്ള, വിനീതദീപു, സജില, രജനീഷ്, രതീഷ്, ബ്ലോക്ക്‌ കോ ഒാഡിനേറ്റർ രാഹുൽ, മെമ്പർ സെക്രട്ടറി രാജേഷ്, സി.ഡി.എസ് ഭാരവാഹികൾ, മെമ്പർമാർ എന്നിവർ പങ്കെടുത്തു.