photo
ബി.ജെ.പി കരുനാഗപ്പള്ളി ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം എ.വിജയൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കുന്നുവെന്നാരോപിച്ച് ബി.ജെ.പി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. പ്രതിഷേധ യോഗം സംസ്ഥാന കൗൺസിൽ അംഗം എ. . വിജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ആർ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ശരത്, ജയകുമാരി , സതീഷ് തേവനത്ത് , സജീവൻ വിശ്വനാഥ്, പുഷ്പകുമാർ , സുഭാഷ് കരിനാത്തിൻ, രാജീവൻ , കണ്ണൻ, മനോജ്, എന്നിവർ നേതൃത്വം നൽകി.