emarich-john-86

കൊട്ടിയം: മഹിളാ കോൺഗ്രസ് കൊല്ലം ജില്ലാ മുൻ പ്രസിഡന്റും വിമോചന സമരനായികയും അദ്ധ്യാപികയുമായിരുന്ന കൊട്ടിയം പുന്നശേരി വീട്ടിൽ എമരിച്ച് ജോൺ (86) നിര്യാതയായി. സംസ്ഥാന മഹിളാ കോൺഗ്രസ്‌ സെക്രട്ടറി, ഓൾ ഇന്ത്യ മഹിളാ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി, ആദിച്ചനല്ലൂർ പഞ്ചായത്തംഗം, വിവിധ ക്ഷേമനിധി ബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കൊല്ലം ക്രിസ്തുരാജ് ഹൈസ്കൂൾ, കൊട്ടിയം സി.എഫ്.എച്ച്.എസ്, നിത്യസഹായ മാത ഗേൾസ് സ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപികയായും പ്രവർത്തിച്ചു. സംസ്കാരം നാളെ വൈകിട്ട് 3ന് കൊട്ടിയം നിത്യ സഹായമാതാ ദേവാലയ സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ ജോൺ മാത്യു (റിട്ട. എസ്.ബി.ടി മാനേജർ).
മക്കൾ: മാത്യു. പി. ജോൺ (അക്കൗണ്ട്സ് മാനേജർ), ലിന്റ (റിട്ട. അദ്ധ്യാപിക), ലീന (റിട്ട. അദ്ധ്യാപിക), ക്രിസ്റ്റഫർ പി. ജോൺ (കൊച്ചിൻ ഷിപ്പിയാർഡ്), ഷീജ (അദ്ധ്യാപിക, എഡ്യൂക്കേറ്റർ സി.എഫ്.ടി.ടി.ഐ, കൊട്ടിയം), ഷീല (അദ്ധ്യാപിക, ട്രിനിറ്റി ലൈസിയം), ട്രീസ (ജി.ആർ.ഇ.ഇ.എഫ്), അഡ്വ. അന്നമ്മ ജോൺ (ദുബായ്). മരുമക്കൾ: നിർമ്മല, ജോർജ് ജോസഫ് (റിട്ട. ജെ.ഡബ്ലിയു.ഒ, എയർഫോഴ്സ്), അലോഷ്യസ് വില്യം റോസാറിയോ, എലിസബത്ത്, ജസ്റ്റിൻ പീറ്റർ (റിട്ട. എസ്.ബി.ടി ഓഫീസർ), ജെ. ജേക്കബ് (റിട്ട. ഡിവൈ.എസ്.പി, കേരള പൊലീസ്), ഇന്നസെന്റ് പത്രോസ് (എം.സി ബുക്സ്), വിനു ഫ്രാൻസിസ് (ബിസിനസ്‌ കൻസൽട്ടൻസി).