കരുനാഗപ്പള്ളി: ലഹരി നിർമ്മാർജന സമിതി സംസ്ഥാനത്തുടനീളം ലഹരി മുക്ത ഗ്രാമം എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ലഹരി ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങൾ, സ്ഥിതി വിവരക്കണക്കുകൾ, സർക്കാരുകളുടെ നിലപാടുകൾ തുടങ്ങിയവ പ്രതിപാദിക്കാം. ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് പങ്കെടുക്കാൻ അവസരം. പരമാവധി 5 മിനുട്ടിൽ താഴെയുള്ള പ്രസംഗം വീഡിയോ റെക്കാർഡ് ചെയ്ത് അയയ്ക്കുക. ജൂലായ് 15 ന് വൈകിട്ട് 5 മണി വരെ അയയ്ക്കുന്ന പ്രസംഗങ്ങൾ പരിഗണിക്കുന്നതാണ്. 9847103497 എന്ന വാട്സ് ആപ്പ് നമ്പരിലാണ് അയയ്ക്കേണ്ടത്. ജൂലായ് 22 ന് വൈകിട്ട് 5 മണിയ്ക്ക് ശേഷം ഫലം പ്രസിദ്ധീകരിക്കുമെന്ന് സംഘാടകർ അറിയിച്ചു. .