sarasan-44
സരസൻ

കുന്നത്തൂർ : കൊവിഡ് ബാധിതനായി അഞ്ചാം ദിവസം മാവേലിക്കര കെ.എസ്.ആർ.ടി.സി ഡിപ്പോ വർക്ക്‌ഷോപ്പ് ജീവനക്കാരൻ മരിച്ചു. ശാസ്താംകോട്ട വേങ്ങ പൊട്ടക്കണ്ണൻ മുക്ക് ചരുവിള വീട്ടിൽ സരസനാണ് (44) മരിച്ചത്. ആലപ്പുഴ വണ്ടാനം മെഡി. കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്നലെ രാവിലെയാണ് മരിച്ചത്. മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലാതിരുന്ന സരസൻ കൊവിഡ് ബാധിച്ച് ചവറ ശങ്കരമംഗലം എഫ്.എൽ.ടി.സിയിൽ ചികിത്സയിലായിരുന്നു. മൂന്നു ദിവസം മുൻപ് ശ്വാസതടസം നേരിട്ടതിനെ തുടർന്നാണ് വണ്ടാനം മെഡി. കോളേജിലേക്ക് മാറ്റിയത്. സംസ്‌കാരം കൊവിഡ് മാനദണ്ഡമ പാലിച്ച് ബന്ധുവീടായ കുളക്കടയിൽ നടത്തി. ഭാര്യ: മഞ്ജു. മിധുൻ ഏക മകനാണ്.