പുനലൂർ: തെന്മല,​ ഒറ്റക്കൽ മുസ്ലീം പള്ളിക്ക് സമീപത്തെ വാടക വീട്ടിൽ താമസിക്കുന്ന വിജയകുമാറിന്റെ വീട്ടു മുറ്റത്ത് സൂക്ഷിച്ചിരുന്ന ബൈക്കാണ് വെള്ളിയാഴ്ച രാത്രിയിൽ മോഷ്ടിച്ചത്. രാവിലെ ബൈക്ക് മോഷണം പോയതറിഞ്ഞ് ഉടമ തെരച്ചിൽ നടത്തുന്നതിനിടെ സമീപത്തെ ദേശീയ പാതയോരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിജയകുമാർ തെന്മല പൊലീസിന് പരാതി നൽകി.