എഴുകോൺ: കെ.എസ്.ടി.എയുടെ നേതൃത്വത്തിൽ സ്കൂൾ പാചക തൊഴിലാളികൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി. കുണ്ടറ മാർത്തോമാ ഹൈസ്ക്കൂളിൽ നടന്ന ചടങ്ങിൽ കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എ. അഭിലാഷ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. എച്ച്.എം സൂസൻ.പി.തോമസ് അദ്ധ്യക്ഷത വഹിച്ചു. ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം സംസ്ഥാന കോഡിനേറ്റർ ജേക്കബ് ജോൺ, ജില്ലാ കോർഡിനേറ്റർ പ്രകാശ് , കെ.എസ്.ടി.എ കൊട്ടാരക്കര സബ് ജില്ല ട്രഷറർ കെ. എസ്. ആനന്ദ് തുടങ്ങിയവർ പങ്കെടുത്തു.