കൊല്ലം: ശ്രീനാരായണ പ്രസ്ഥാനങ്ങളെ തകർക്കാൻ ചില കേന്ദ്രങ്ങളിൽ നിന്നുയരുന്ന ശ്രമങ്ങളെ ചെറുക്കുമെന്നും യോഗം പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ പ്രമേയത്തിലൂടെ അറിയിച്ചു. എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷൻ ഗവേണിംഗ് ബോഡി തൊഴിൽ നിയമങ്ങൾ പൂർണമായും പാലിച്ചെടുത്ത തീരുമാനങ്ങളിലുള്ള ചിലരുടെ പ്രതിഷേധം നീതീകരിക്കാനാകില്ല. യോഗം ജനറൽ സെക്രട്ടറിയുടെ നിർദ്ദേശങ്ങളും ആശയങ്ങളും നടപ്പിലാക്കാൻ നിയോഗിക്കപ്പെട്ടയാൾക്ക് നേരെ വ്യക്തിപരമായി നടത്തുന്ന പ്രതിഷേധം ഗൂഢലക്ഷത്തോടെയുള്ളതാണ്. എസ്.എൻ ട്രസ്റ്റ് ട്രഷററും കുണ്ടറ യൂണിയൻ പ്രസിഡന്റുമായ ഡോ. ജി. ജയദേവന് യോഗം പൂർണ പിന്തുണ പ്രഖ്യാപിച്ചു.

യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് എസ്. ഭാസിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ സിബു വൈഷ്ണവ്, സജീവ്, പി. തുളസീധരൻ, യൂണിയൻ കൗൺസിലർമാരായ എസ്. അനിൽകുമാർ, ഹനീഷ്, ഷൈബു, പുഷ്പപ്രതാപ്, ലിബു തുടങ്ങിയവർ പങ്കെടുത്തു.