bjp-gopan
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്ന സർക്കാരിന്റെ ശ്രമങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊറ്റംകുളങ്ങരയിൽ നിന്ന് ചവറ ബസ് സ്റ്റാൻഡ് വരെ നടത്തിയ പന്തം കൊളുത്തി പ്രകടനം

ചവറ: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്ന സർക്കാരിന്റെ ശ്രമങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊറ്റംകുളങ്ങരയിൽ നിന്ന് ചവറ ബസ് സ്റ്റാൻഡ് വരെ നടത്തിയ പന്തം കൊളുത്തി പ്രകടനം ബി.ജെ.പി ജില്ലാ സെക്രട്ടറി വെറ്റമുക്ക് സോമൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കൺവീനവർ അരുൺ ബാബു അദ്ധ്യക്ഷനായി. യുവമോർച്ച ചവറ മണ്ഡലം ഭാരവാഹി ദേവിക സ്വാഗതം ആശംസിച്ചു. ബി.ജെ.പി ചവറ നിയോജകമണ്ഡലം പ്രസിഡന്റ്‌ അജയൻ ചേനങ്കര , യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അജിത് ചോഴത്തിൽ, ജില്ലാ സമിതിയംഗങ്ങളായ രഞ്ജിത് പന്മന, ഗോപൻ മോർച്ച, ചവറ പഞ്ചായത്ത് പ്രസിഡന്റ് അർജുൻ, ബി.ജെ.പി മണ്ഡലം സെക്രട്ടറി രാജുപിള്ള , പഞ്ചായത്ത്‌ പ്രസിഡന്റുമാരായ സാബു, ശ്യാം, പഞ്ചായത്ത് സെക്രട്ടറിമാരായ സുഭാഷ്, രാജേഷ് എന്നിവർ നേതൃത്വം നൽകി.