കൊല്ലം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ റവന്യൂ ജില്ലകൾ ഉൾക്കൊള്ളുന്ന റോട്ടറി ഡിസ്ട്രിക്ട് 3211 ന്റെ ഡിസ്ട്രിക്ട് ഗവർണറായി റൊട്ടേറിയൻ കെ. ശ്രീനിവാസൻ സ്ഥാനമേറ്റു. വെർച്വൽ ആയി നടന്ന സ്ഥാനാരോഹണ ചടങ്ങിൽ പാലാക്കാരനായ നിലവിലെ ഡിസ്ട്രിക്ട് ഗവർണർ ഡോക്ടർ തോമസ് വാവാനിക്കുന്നേലിൽ നിന്നാണ് അദ്ദേഹം സ്ഥാനമെറ്റെടുത്തത്
കൊല്ലം ആശ്രാമം സ്വദേശിയായ കെ. ശ്രീനിവാസൻ രാജരാജേശ്വരി ആൻഡ് കമ്പനി എന്ന സ്ഥാപനത്തിന്റെ ചെയർമാൻ കൂടിയാണ്. കെ.എസ്. ശശികുമാർ ട്രെയ്നറായും ശിരീഷ് കേശവൻ വൈസ് ഗവർണറായും അഡ്വ. ഹരികുമാർ സെക്രട്ടറി ജനറലായും അഡ്വ. കെ.ജെ. രാജീവ് ചീഫ് ഓർഗനൈസറായും റിനു വി.എസ്. ചീഫ് ജനറൽ കോ-ഓർഡിനേറ്ററായും സ്ഥാനമേറ്റു.