ചാത്തന്നൂർ : കല്ലുവാതുക്കൽ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് കിഴക്കനേല എള്ളുവിള നന്ദവിലാസം യു.പി സ്കൂളിൽ കൊവിഡ് പരിശോധനാ ക്യാമ്പ് നടത്തും. 6ന് പാരിപ്പള്ളി ഗവ.എൽ.പി സ്കൂൾ, 8ന് ചെന്തിപ്പിൽ എൽ.പി സ്കൂൾ, 9 ന് കല്ലുവാതുക്കൽ എൽ.പി സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പ്. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് ക്യാമ്പ് നടത്തുന്നതെന്ന് കല്ലുവാതുക്കൽ പ‌ഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ അറിയിച്ചു.