കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര താലൂക്ക് യൂണിയൻ ദീർഘകാല പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റുമായിരുന്ന കെ.എൻ. സത്യപാലന്റെ 20-ാം ചരമ വാർഷികാചരണവും മതാതീതാത്മീയാചാര്യൻ സ്വാമി ശാശ്വതീകാന്ദയുടെ 19-ാം ജലസമാധി ദിനാചരണവും ഈ വർഷം പ്രാർത്ഥനാ ചടങ്ങുകൾ മാത്രമായി നടക്കും . 7ന് രാവിലെ 10ന് കൊട്ടാരക്കര യൂണിയൻ മന്ദിരത്തിലുള്ള ജി.ഗുരുദാസ് സ്മാരക പ്രാർത്ഥനാ ഹാളിൽ പൂർണമായും കൊവിഡ് പ്രോട്ടോക്കാൾ പാലിച്ച് പ്രാർത്ഥനാ ചടങ്ങുമാത്രമായി നടത്താൻ യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചു.