കൊല്ലം : ഇന്ത്യയിലെ നവോത്ഥാനത്തിന്റെ ആദ്യ ശില്പി ശ്രീനാരായണ ഗുരുവാണെന്ന് സി.പി.ഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. ഗുരുധർമ്മ പ്രചാരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വർക്കലയിൽ നടന്ന സ്വാമി ശാശ്വതീകാനന്ദയുടെ 19-ാം സമാധി ദിനാചരണ സമ്മേളനം ഉദ്ഘടാനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗുരുവിന്റെ സന്ദേശം ലളിതമായ ഭാഷയിൽ സാധാരണക്കാരിൽ എത്തിച്ച ആളാണ് സ്വാമി ശാശ്വതീകാനന്ദയെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. സംഘം ചെയർമാൻ എഴുകോൺ രാജ്മോഹൻ അദ്ധ്യക്ഷത വഹിച്ചു. ശിവഗിരിമഠം മുൻ ഖജാൻജി സ്വാമി പരാനന്ദ മുഖ്യപ്രഭാഷണം നടത്തി. സംഘം വൈസ് പ്രസിഡന്റ് ഓടനാവട്ടം എം. ഹരീന്ദ്രൻ, മജീഷ്യൻ വർക്കല മോഹൻദാസ്, ക്ലാപ്പന സുരേഷ് എന്നിവർ സംസാരിച്ചു. ശിവഗിരിയിലെ സ്വാമി ശ്വാശ്വതീകാനന്ദയുടെ സമാധിയിൽ ദൈവദശക പ്രാർത്ഥ സംഗമവും പുഷ്പാർച്ചനയും നടത്തി. സംസ്ഥാനത്തെ 50 കേന്ദ്രങ്ങളിൽ മതാതീത ആത്മീയ സംഗമം നടത്തിയെന്ന് ജനറൽ സെക്രട്ടറി ബി.സ്വാമി നാഥൻ അറിയിച്ചു.