police-
എസ്.എച്ച്.ഒ പി.എസ്.ധർമ്മജിത്തിന് പോലീസ് വോളന്ററിയർമാർ ഷഫീക് മുസലിയാർ മൊമെന്റോ നൽകി ആദരിക്കുന്നു. എസ്.ഐമാരായ എസ്.എസ് . ദീപു, അനിരൂപ, സിവിൽ പോലീസ് ഓഫീസർമാരായ ബി .സിജു, ആന്റണി എന്നിവർ സമീപം

ഇരവിപുരം: സ്ഥലം മാറിപ്പോകുന്ന ഇരവിപുരം സ്റ്റേഷൻ എസ്.എച്ച്.ഒ പി.എസ്. ധർമ്മജിത്തിന്‌ പൊലീസ് വോളണ്ടിയേഴ്‌സ് യാത്രഅയപ്പ് നൽകി. പൊലീസ് വോളണ്ടിയർ ഷെഫീക്ക് മുസലിയാർ ധർമ്മാജിത്തിന് മൊമന്റോ നൽകി. എസ്.ഐമാരായ എസ്.എസ്. ദീപു, അനിരൂപ, സീനിയർ പൊലീസ് ഓഫീസർ ശിവകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ബി. സിജു, ആന്റണി തുടങ്ങിയവർ സംസാരിച്ചു.