a
ആർട്ട് ഓഫ് ലിവിങ് വ്യക്തി വികാസ് കേന്ദ്ര കേരള അപ്പെക്സ് ബോഡി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ ധനമന്ത്രി കെ.എൻ. ബാലഗോപാൽ മെഡിക്കൽ ഓഫീസർ ഡോ. സുനിത ഹരിലാലിന് കൈമാറുന്നു

എഴുകോൺ: ആർട്ട് ഒഫ് ലിവിംഗ് വ്യക്തി വികാസ് കേന്ദ്ര കേരള അപ്പെക്സ് ബോഡി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമൺകാവ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി. സി.എച്ച്.സി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.എൻ. ബാലഗോപാൽ മെഡിക്കൽ ഓഫീസർ ഡോ. സുനിത ഹരിലാലിന് ഉപകരണങ്ങൾ കൈമാറി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഓക്സിജൻ കോൺസൻട്രേറ്റർ, പി.പി. ഇ കിറ്റുകൾ, ഫേസ് ഷീൽഡുകൾ, മാസ്കുകൾ, കൈയുറകൾ, സാനിറ്റൈസർ എന്നിവയാണ് നൽകിയത്. കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പ്രാശോഭ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തംഗം എ. അഭിലാഷ്, കരീപ്ര പഞ്ചായത്തംഗം ഓമനക്കുട്ടൻ, വ്യക്തി വികാസ് കേന്ദ്ര അപ്പെക്സ് ചെയർമാൻ ജീവൻ ജോൺ, അപ്പെക്സ് മെമ്പർമാരായ ബി.ബി. അനിൽകുമാർ, എസ്. തിലകൻ, എ.ഒ.എൽ ജില്ലാ പ്രസിഡന്റ് രാജീവ്. ജി. ഏനാത്ത്, ജില്ലാ സെക്രട്ടറി കെ.എസ്. അനിൽ, താലൂക്ക് കോഡിനേറ്റർ അമ്പിളി നെടുമൺകാവ്, താലൂക്ക് ടി.സി. കരിങ്ങന്നൂർ വിജയ കുമാർ തുടങ്ങിവർ പങ്കെടുത്തു.