എഴുകോൺ: ഡി.വൈ.എഫ്.ഐ എഴുകോൺ ഈസ്റ്റ്‌ മേഖലയിലെ പോളി യൂണിറ്റിലും പോച്ചംകോണം യൂണിറ്റിലും അർഹതപ്പെട്ട കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പോളി ജംഗ്ഷനിലും പോച്ചംകോണം ഗവ. എൽ.പി കോട്ടവിള സ്കൂളിലും നടന്ന ചടങ്ങുകളിൽ മന്ത്രി കെ. എൻ. ബാലഗോപാൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. റീ സൈക്കിൾ ചലഞ്ചിലൂടെ ആക്രി സാധനങ്ങൾ ശേഖരിച്ച് വിറ്റ് കിട്ടിയ തുക കൊണ്ടാണ് പോളി യൂണിറ്റ് പഠനോപകരണങ്ങൾ വാങ്ങിയത്. സി.പി.എം ഈസ്റ്റ്‌ എൽ.സി സെക്രട്ടറി എം.പി. മനേക്ഷ, എൽ.സി അംഗങ്ങളായ വി. സന്ദീപ്, മഞ്ജുലാൽ, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി ബിബിൻ രാജ്, പ്രസിഡന്റ് ഗോകുൽ കൃഷ്ണൻ, യൂണിറ്റ് സെക്രട്ടറിമാരായ വിഷ്ണു, കിരൺ എന്നിവർ നേതൃത്വം നൽകി.